Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : General Council

Europe

യുക്മ ജനറൽ കൗൺസിൽ വാർഷിക പൊതുയോഗം ഫെബ്രുവരി 21ന്

വാൽസാൽ: യുക്മ ജനറൽ കൗൺസിൽ വാർഷിക പൊതുയോഗം ഫെബ്രുവരി 21ന് വാൽസാളിലെ റോയൽ ഹോട്ടലിൽ ചേരും. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതും, ട്രഷറർ ഷീജോ വർഗ്ഗീസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമാണ്.

യുക്മ ദേശീയ സമിതി കഴിഞ്ഞ വർഷം നടത്തിയ പരിപാടികളുടെ ചുമതല ഉണ്ടായിരുന്നവർ പോയ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതും തുടർന്ന് ഈ വർഷത്തെ പരിപാടികളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്യും.

ഓരോ റീജണിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് റീജണൽ പ്രസിഡന്‍റോ സെക്രട്ടറിയോ എന്നിവർക്ക് അവസരം ലഭിക്കുന്നതാണ്. തുടർന്ന് ചോദ്യോത്തര വേളയും അധ്യക്ഷൻ അനുവദിക്കുന്ന ഇതര വിഷയങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്.

Latest News

Up